Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast In Churches

Thrissur

ദേവാലയങ്ങളിൽ തിരുനാൾ

സെ​ന്‍റ്് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​കമ​ധ്യ​സ്ഥ​നും ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്‌​തോ​ല​നു​മാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്‌​റാ​ന തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ്് വി​കാ​രി​മാ​രാ​യ ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍, ഫാ. ​ക്രി​സ്റ്റോ​ണ്‍ കൈ​നാ​ട​ത്തു​പ​റ​മ്പി​ല്‍, ഫാ. ​ജ​സ്റ്റി​ന്‍ ക​ള​ര്‍​പാ​റ, കൈ​ക്കാ​ര​ന്മാ​രാ​യ പി.​ടി. ജോ​ര്‍​ജ്, സാ​ബു ജോ​ര്‍​ജ്, തോ​മ​സ് തൊ​ക​ല​ത്ത്, അ​ഡ്വ.​എം.​എം. ഷാ​ജ​ന്‍, തി​രു​നാ​ള്‍ ജോ​യി​ന്റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഷാ​ജു എ​ബ്ര​ഹാം, അ​ഡ്വ. ഹോ​ബി ജോ​ളി, ഡേ​വി​സ് ച​ക്കാ​ല​ക്ക​ല്‍, ജെ​യ്‌​സ​ണ്‍ പൊ​ന്തോ​ക്ക​ന്‍, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ്് ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍, സോ​ഷ്യ​ല്‍ ആ​ക്ഷ​ന്‍ പ്ര​സി​ഡ​ന്‍റ്് ബാ​ബു ചേ​ല​ക്കാ​ട്ടു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ന​ത്ത​ടം സെ​ന്‍റ് തോ​മ​സ്

കൊ​ട​ക​ര: ആ​ന​ത്ത​ടം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ ഇ​ട​വ​കമധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്‌​റാ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ കൊ​ടി​യേ​റ്റം നി​ര്‍​വഹി​ച്ചു. ജൂ​ലൈ ര​ണ്ടുവ​രെ ദി​വ​സ​വും വൈ​കീ​ട്ട് 5.30 ന് ​ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​കും.
തി​രു​നാ​ള്‍ദി​ന​മാ​യ ജൂ​ലൈ മൂന്നിന് ​രാ​വി​ലെ ആറിന് ​ദി​വ്യ​ബ​ലി, 9.30 ന് ​തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച ഊ​ട്ട് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ള്‍ പാ​ട്ടുകു​ര്‍​ബാ​ന​യ്ക്ക് ഫാ. ​വി​ബി​ന്‍ വേ​രം​പി​ലാ​വ് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജെ​യിം​സ് അ​തി​യു​ന്ത​ന്‍ സ​ന്ദേ​ശം ന​ല്‍​കും. തി​രു​നാ​ളിന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​ട​വ​കവി​കാ​രി ഫാ. ​വ​ർഗീ​സ് അ​രി​ക്കാ​ട്ട്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ലാ​സ​ര്‍ ചാ​തേ​ലി, കൈ​ക്കാ​ര​ന്മാ​രാ​യ വി​ല്‍​സ​ണ്‍ മം​ഗ​ല​ന്‍, വ​ര്‍​ഗീ​സ് മാ​ടാ​ന, ആ​ന്‍റു ച​ക്കാ​ല​മ​റ്റ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

അ​മ്പ​ഴ​ക്കാ​ട് ഫൊ​റോ​ന പ​ള്ളി​

മാള: ​ഭാ​ര​ത​ത്തി​ലെ പ​ത്താ​മ​ത്തെ ക്രൈ​സ്ത​വ ദേ​വാ​ല​യ​വും എഡി 300ൽ ​സ്ഥാ​പി​ത​വു​മാ​യ അ​മ്പ​ഴ​ക്കാ​ട് സെന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ 28ന് ​കൊ​ടി​യേ​റും. 28ന് ​വൈ​കീ​ട്ട് 4. 45 ന് ക​ണ്ണൂ​ർ വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ നി​ന്ന് തെ​ളി​യി​ച്ച് എ​ത്തി​ക്കു​ന്ന ദീ​പ​ശി​ഖാപ്ര​യാ​ണ​ത്തി​നു സ്വീ​ക​ര​ണം നൽകും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റം, പ്ര​സു​ദേ​ന്തിവാ​ഴ്ച എ​ന്നി​വ ന​ട​ക്കും.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റു ആ​ല​പ്പാ​ട​ൻ മു​ഖ്യകാ​ർ​മി​ക​നാ​കും. ജൂ​ലൈ ഒ​ന്നി​ന് വൈ​കീട്ട് 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, പ്ര​സു​ദേ​ന്തി വാ​ഴ്ച, തു​ട​ർ​ന്ന് ഇ​ട​വ​ക ദി​നം, പൊ​തു​യോ​ഗം, ക​ലാ​പ​രി​പാ​ടി​ക​ൾ.
ര​ണ്ടി​ന് വൈ​കി​ട്ട് 5.30ന് ​കൂ​ട് തു​റ​ക്ക​ൽ, പ്ര​സു​ദേ​ന്തി വാ​ഴ്ച.

ദു​ക്റാ​ന തി​രു​നാ​ൾദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ 5.45നും 7.15 ​നും വൈ​കീ​ട്ട് അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​നു​ള്ള തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യകാ​ർ​മി​ക​നാ​കും. തി​രു​നാ​ൾദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴുമു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നുവ​രെ നേ​ർ​ച്ച ഊ​ട്ട് ന​ട​ക്കും. പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ജോ​സ് അ​രി​ക്കാ​ട്ട്, കൈ​ക്കാ​ര​ൻ വി​ജി ക​ണി​ച്ചാ​യി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ണി കോ​ക്കാ​ട്ടി, കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യ് ഇ​ല​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ദേവാലയങ്ങളിൽ തിരുനാൾ

കൊ​ട​ക​ര സെ​ന്‍റ് ജോ​സ​ഫ്‌​സ്

കൊ​ട​ക​ര: ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ മാ​ര്‍ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. ഫാ. ​ആ​ന്‍റോ ത​ച്ചി​ല്‍ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ഫാ. ​ജോ​ജി പാ​ല​മ​റ്റ​ത്ത്, സ​ഹ​വി​കാ​രി ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. ലി​സ​ന്‍ വ​ട​ക്കേ​പീ​ടി​ക, കൈ​ക്കാ​ര​ന്മാ​രാ​യ ജെ​യിം​സ് കു​റ്റി​ക്കാ​ട​ന്‍, ആ​ന്‍റോ ചെ​ത​ല​ന്‍, വി​ജോ​യ് കു​റ്റി​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

വ​ട​ക്കും​ക​ര സെ​ന്‍റ്
ആ​ന്‍റ​ണീ​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ട​വ​ക​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ള്‍ 17, 18 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 17ന് ​രാ​വി​ലെ ഏ​ഴി​ന് പ്ര​സു​ദേ​ന്തി​വാ​ഴ്ച, രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ല്‍, വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും. അ​റേ​ബ്യ​ന്‍ പെ​നി​ന്‍​സു​ല​യു​ടെ അ​പ്പ​സ്‌​തോ​ലി​ക് വി​സി​റ്റ​ര്‍ ഫാ. ​ജോ​ളി വ​ട​ക്ക​ന്‍ കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും.

രാ​ത്രി ഒ​മ്പ​തി​ന് അ​മ്പ് പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. തി​രു​നാ​ള്‍ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി പ്ര​ഫ​സ​ര്‍ റ​വ.​ഡോ. പോ​ള്‍ കൊ​മ്പ​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന് ​ഇ​ട​വ​ക​യി​ല്‍​നി​ന്നു മ​രി​ച്ചു​പോ​യ​വ​ര്‍​ക്കു​ള്ള അ​നു​സ്മ​ര​ണ​ബ​ലി​യും പൊ​തു ഒ​പ്പീ​സും ന​ട​ക്കും. തി​രു​നാ​ള്‍ കൊ​ടി​യേ​റ്റം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ ന​ട​ത്തി. തി​രു​നാ​ള്‍ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ മോ​ണ്‍. വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ നാ​ളെ വൈ​കീ​ട്ട് 7.30ന് ​നി​ര്‍​വ​ഹി​ക്കും. വി​കാ​രി ഫാ. ​ജി​ജോ വാ​ക​പ​റ​മ്പി​ലി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ആ​ന്‍റ​ണി കാ​ള​ത്തു​പ​റ​മ്പി​ല്‍, ജോ​സ് കാ​ള​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മ​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

വൈ​ന്ത​ല സെ​ന്‍റ് ജോ​സ​ഫ്സ്

കാ​ടു​കു​റ്റി: വൈ​ന്ത​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​രാ​യ ഫാ. ​വി​നോ​യ് തെ​റ്റ​യി​ൽ, ഫാ. ​ക്രി​സ്റ്റ​ൺ കൈ​നാ​ട​ത്ത്പ​റ​മ്പി​ൽ, ഫാ. ​ജി​തി​ൻ ത​ണ്ടി​യേ​ക്ക​ൽ, ഫാ. ​വി​ക്ട​ർ തൊ​മ്മ​നാ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ലാ​ണ് കൊ​ടി​യേ​റ്റി​യ​ത്. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്കു​ശേ​ഷം രൂ​പം എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്കും. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്.

രാ​ത്രി ഒ​മ്പ​തി​ന് അ​മ്പു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തും. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ഫാ. വി​നി​ൽ കു​രി​ശു​ത​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ഡെ​ർ​ബി​ൻ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, വ​ർ​ണ​ക്കാ​ഴ്ച. രാ​ത്രി 7.30ന് ​നാ​ട​കം എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

ത​ച്ചു​ടപ​റ​മ്പ് സെ​ന്‍റ്
സെ​ബാ​സ്റ്റ്യ​ൻ​സ്

ത​ച്ചു​ടപ​റ​മ്പ്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​നോ​സി​ന്‍റെ അ​മ്പ് തി​രു​നാ​ളി​ന് റ​വ.​ഡോ. ആ​ന്‍റു ആ​ല​പ്പാ​ട​ൻ കൊ​ടി ഉ​യ​ർ​ത്തി. വി​കാ​രി റ​വ.​ഡോ. പോ​ളി പ​ട​യാ​ട്ടി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​ജൊ മാ​ളി​യേ​ക്ക​ൽ, ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ൺ ക​ര​യാ​പ​റ​മ്പി​ൽ, സാ​ബു അ​ച്ചാ​ണ്ടി, കൈ​ക്കാ​ര​ൻ​മാ​രാ​യ ഡേ​വി​സ് ത​ച്ചു​പ​റ​മ്പി​ൽ, ജോ​ഷി കു​ത്തോ​ട്ടു​ങ്ങ​ൽ, ജോ​ജൂ ചെ​ങ്ങി​നി​മ​റ്റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 17ന് ​രാ​വി​ലെ ദി​വ്യ​ബ​ലി, യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി ഒ​മ്പ​തി​ന് അ​മ്പെ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ, ഞാ​യ​ർ രാ​വി​ലെ 10.30ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ഷി​ബു ക​ള്ളാം​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​ഫ്രി​ജൊ പാ​റ​യ്ക്ക​ൽ സ​ന്ദേ​ശം​ന​ൽ​കും. നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, വ​ർ​ണ​മ​ഴ. രാ​ത്രി ഏ​ഴി​ന് തൃ​ശൂ​ർ ക​ലാ​സ​ദ​ന്‍റെ നാ​ട​കം ഉ​ണ്ടാ​യി​രി​ക്കും.

District News

ദേവാലയങ്ങളിൽ തിരുനാൾ

ത​ലോ​ർ ഇ​ട​വ​ക​ദേ​വാ​ല​യം


ത​ലോ​ർ: ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​ക​ദേ​വാ​ല​യ​ത്തി​ലെ സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന്. ഇ​ന്ന​ലെ വൈ​കീ​ട്ട് കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ ന​ട​ന്നു.


തി​രു​നാ​ൾ​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 5.30നും ​ഏ​ഴി​നും 8.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു ഫാ. ​ജോ​ബ് വ​ട​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വംവ​ഹി​ക്കും. വൈ​കീ​ട്ട് നാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്നു വ​ർ​ണ​മ​ഴ, ബാ​ൻ​ഡ് വാ​ദ്യം.


നാ​ളെ വൈ​കീ​ട്ട് മെ​ഗാ​ഷോ ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​ജോ​ഷി വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ബ്രി​ൽ​വി​ൻ ഒ​ല​ക്കേ​ങ്കി​ൽ, ഫാ. ​റോ​ജ​ർ ത​ര​ക​ൻ, റി​ഫി​ൻ കു​ന്ന​ത്ത്, സ​ണ്ണി കാ​ഞ്ഞാ​ണി, ബാ​ബു​ദാ​സ് ത​ര​ക​ൻ, ലി​ക്സ​ണ്‍ പെ​രി​ഞ്ചേ​രി, ജി​ബി​ൻ പ​നം​കു​ളം, ജോ​സ​ഫ് ആ​ന്‍റോ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.


മ​റ്റം പള്ളി


മ​റ്റം: സെ​ന്‍റ്് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെയും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.​ രാ​വി​ലെ ആ​റ്, 7.30, വൈ​കീട്ട് ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യാ​ണ്.​ രാ​വി​ലെ പത്തിന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടുകു​ർ​ബാ​ന​യ്ക്ക് ഫാ.​ സി​ന്‍റോ തെ​ാറയ​ൻ മു​ഖ്യക​ർ​മി​ക​നാ​കും.​ഫാ.​ സി​ജോ മു​രി​ങ്ങാ​ത്തേ​രി സ​ന്ദേ​ശംന​ൽ​കും.​ ഫാ.​ മെ​ഫി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​കും.​ തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​മാ​ണ്.​ രാ​ത്രി പത്തിന് ​കു​ടും​ബകൂ​ട്ടാ​യ്മ​യി​ൽ നി​ന്നു​ള്ള അ​മ്പെ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പി​ക്കും.​

ഇ​ന്ന​ലെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള രൂ​പം എ​ഴു​ന്ന​ള്ളി​ച്ചുവ​യ്ക്ക​ലി​ന് വി​കാ​രി റ​വ.​ ഡോ.​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ, അ​സി​സ്റ്റ​ന്‍റ്് വി​കാ​രി ഫാ.​ ഫ്രാ​ങ്കോ ഫ്രോ​ണി​സ് ചെ​റു​താ​ണി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ തു​ട​ർ​ന്ന് കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളി​ലേ​ക്കു​ള്ള അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ച്ചു. രാ​ത്രി പത്തിന് അ​മ്പെഴു​ന്ന​ള്ളി​പ്പ് സ​മാ​പി​ച്ചു. തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ട്ര​സ്റ്റി​മാ​രാ​യ സി.​കെ.​ജോ​യ്, ഷാ​ജ് കെ. ​സൈ​മ​ൺ, എം.​ജെ.​ ജോ​ഷി, സി.​ടി. സ്‌​പാ​ർ​ടക്‌​സ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പാ​ല​യൂ​ർ തീ​ർ​ഥകേ​ന്ദ്ര​ം

പാ​ല​യൂ​ർ: മാ​ർ തോ​മ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥകേ​ന്ദ്ര​ത്തി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ മു​പ്പി​ട്ടു ഞാ​യ​ർ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഇ​ന്ന​ലെ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ, സ​ഹ​വി​കാ​രി ഫാ. ​ക്ലി​ന്‍റ്് പ​ണേങ്ങാ​ട​ൻ എ​ന്നി​വ​ർ​ കാ​ർ​മി​ക​രാ​യി​രു​ന്നു. ഇ​ന്നുരാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് നേ​ർ​ച്ചക്ക​ഞ്ഞി വി​ത​ര​ണം, കു​ട്ടി​ക​ളു​ടെ ചോ​റൂ​ണ്ണ് എന്നിവ നടക്കും. പത്തിന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ചക​ഴി​ഞ്ഞ് മൂന്നി​ന് ത​ളി​യ​ക്കു​ളം ക​പ്പേ​ള​യി​ൽ സ​മൂ​ഹ​മാ​മോ​ദീ​സ, ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം. 5.30ന് ​ദി​വ്യ​ബ​ലി.

ത​ല​ക്കോ​ട്ടു​ക​ര പ​ള്ളി

ത​ല​ക്കോ​ട്ടു​ക​ര: ത​ല​ക്കോ​ട്ടു​ക​ര പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വി​യ​റി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഫാമി​ലി അ​പ്പ​സ്തോ​ലേ​റ്റ് അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കൂ​ത്തു​ർ കൊ​ടി​യേ​റ്റുക​ർ​മം നി​ർ​വ​ഹി​ച്ചു. 16,17,18,19 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. തി​രു​നാ​ൾ ദി​നം വ​രെ എ​ല്ലാ ദി​വ​സ​വും ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളും ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​ജെ. റി​ന്‍റോ, കൈ​ക്കാ​ര​ന്മാ​രാ​യ റെ​നി ജോ​സ്, ജോ​യ് കെ.​ദേ​വസി, കെ.​ടി. ജെ​യ്സ​ൺ​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തൈ​ക്കാ​ട്ടു​ശേ​രി പള്ളി

​ഒ​ല്ലൂ​ർ: ​തൈ​ക്കാ​ട്ടു​ശേ​രി സെ​ന്‍റ്. പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ജ​നു​വ​രി 17, 18, 19 തീയ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഫാ.​ജോ​ബ് വ​ട​ക്ക​ൻ, ഫാ. ​ആന്‍റണി ആ​ലു​ക്ക, ഫാ.ജോ​സ് പു​ന്നോ​ലി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.


17ന് ​രാ​വി​ലെ 6.15ന് ​കൂ​ടു​തു​റ​ക്ക​ലും നടക്കും. തു​ട​ർ​ന്ന് രാ​ത്രി പത്തുവ​രെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പും ന​ട​ക്കും.


18ന് ​രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യും, വൈ​കീ​ട്ട് പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. 19ന് ​രാ​വി​ലെ 6.15ന് ​മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി​യും, വൈ​കീ​ട്ട് ആറിന് സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും തു​ട​ർ​ന്ന് സിം​ഫ​ണി ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. 25​ന് എ​ട്ടാ​മ​ിട​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

ട്ര​സ്റ്റി​മാ​രാ​യ ജോ​സ് കൊ​ള്ള​ന്നൂ​ക്കാ​ര​ൻ, ഫ​ർ​ജോ ഫ്രാ​ൻ​സി​സ്, ആന്‍റണി ആ​ൻ​ഡ്രൂ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നോ​യ് പ​ടി​ക്ക​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

വെണ്ടോ​ര്‍ പ​ള്ളി​

പു​തു​ക്കാ​ട്: വെ​ണ്ടോ​ര്‍ സെ​ന്‍റ്് മേ​രീ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇന്നലെ രാ​വി​ലെ കൂ​ടു​തു​റ​ക്ക​ല്‍ ശു​ശ്രൂ​ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​ല​ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്നു. രാ​ത്രി പ​ത്തു​മ​ണി​യോ​ടെ അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു.
ഇന്നുരാ​വി​ലെ 5.45നു​ള്ള കു​ര്‍​ബാ​ന​യ്ക്ക് ആ​ഗ്ര ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫി മ​ഞ്ഞ​ളി കാ​ര്‍​മി​ക​ത്വംവ​ഹി​ക്കും. 10നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ബി​ഷ​പ് എ​മ​ര​ിറ്റ​സ് മാ​ര്‍ ബോ​സ്‌​കോ പു​ത്തൂ​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ന്‍ സ​ഹ​കാ​ര്‍​മി​ക​നാ​കും. വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഡി​റ്റോ കൂ​ള കാ​ര്‍​മി​ക​നാ​കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.
വി​കാ​രി ഫാ. ​ലാ​സ​ര്‍ താ​ണി​ക്ക​ല്‍, സ​ഹ​വി​കാ​രി ഫാ. ​ലി​ന്‍​സ​ണ്‍ അ​ക്ക​ര​പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി.​എ​ല്‍. ബി​ജു, കൈ​ക്കാ​ര​ന്‍ മെ​ല്‍​ജി​ന്‍ മ​ഞ്ഞ​ളി എ​ന്നി​വ​ര്‍ പത്രസ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു

District News

ദേവാലയങ്ങളിൽ തിരുനാൾ

ക​ല്ലം​കു​ന്ന് സെ​ന്‍റ്
സെ​ബാ​സ്റ്റ്യ​ൻ​സ്

ക​ല്ലം​കു​ന്ന്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ചാ​ൻ​സ​ല​ർ ഡോ. ​കി​ര​ണ്‍ ത​ട്ട്‌ല കൊ​ടി​യേ​റ്റി. ജ​നു​വ​രി മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.

ജ​നു​വ​രി ര​ണ്ടു​വ​രെ രാ​വി​ലെ 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കും. അ​ന്പു​തി​രു​നാ​ൾ​ദി​ന​മാ​യ ജ​നു​വ​രി മൂ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, തു​ട​ർ​ന്ന് രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി എ​ട്ടി​ന് പ​ള്ളി​യി​ൽ സ​മാ​പി​ക്കും. ‌

തി​രു​നാ​ൾ​ദി​ന​മാ​യ മൂ​ന്നി​നു രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം രാ​ത്രി ഏ​ഴി​നു പ​ള്ളി​യി​ൽ സ​മാ​പി​ക്കും. നാ​ലി​നു രാ​ത്രി ഏ​ഴി​ന് ഇ​വാ​ൻ ബീ​റ്റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ബാ​ൻ​ഡ് ടൈം ​ട്രാ​വ​ല​റി​ന്‍റെ മെ​ഗാ ഷോ ​ഉ​ണ്ടാ​യി​രി​ക്കും.

തൂ​മ്പാ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്

തൂ​മ്പാ​ക്കോ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പു​തി​രു​നാ​ളി​ന് ഫാ. ​ജോ​ൺ പോ​ൾ ഈ​യ്യ​നം കൊ​ടി ഉ​യ​ർ​ത്തി. ജ​നു​വ​രി ര​ണ്ടു​വ​രെ ന​വ​നാ​ൾ. മൂ​ന്നി​ന് രാ​വി​ലെ 6.30 ന് ​പ്ര​സു​ദേ​ന്തി വാ​ഴ​ച, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്നെ​ള്ളി​പ്പ്, രാ​ത്രി 10ന് ​യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് അ​മ്പു പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

നാ​ലി​ന് 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ സ​ന്ദേ​ശം ന​ൽ​കും. നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

District News

ദേവാലയങ്ങളിൽ തിരുനാൾ

കൂനം​മൂ​ച്ചി സെ​ന്‍റ്
ഫ്രാ​ൻ​സി​സ് സേ​വ്യ​ർ

കൂനം​മൂ​ച്ചി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള്ളി​യി​ലെ ഊ​ട്ടു​തി​രു​നാ​ളി​നു വി​ശു​ദ്ധ​കു​ർ​ബാ​ന​യ് ക്കു​ ശേ​ഷം ഇ​ട​വ​ക​വി​കാ​രി ഫാ. ​ജെ​യ്സ​ൻ മാ​റോ​ക്കി കൊ​ടി​യേ​റ്റി. ഏ​ഴി​നാ​ണു തി​രു​നാ​ൾ.

അ​ന്നേ​ദി​വ​സം രാ​വി​ലെ 6.30ന് ​ഫാ. ജെ​യ്സ​ൻ മാ​റോ​ക്കി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. 9.30നു ​ന​ട​ക്കു​ന്ന തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​റോ​ജ​ർ വാ​ഴ​പ്പി​ള്ളി മു​ഖ്യ​കാ​ർ​മി​ക​നാ​കും. ചെ​മ്മ​ണ്ണൂ​ർ ഇ​ട​വ​ക​വി​കാ​രി ഫാ. ​ഗ്ലാ​ഡ്റി​ൻ വ​ട്ട​ക്കു​ഴി സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, പാ​രി​ഷ് ഹാ​ളി​ൽ ഊ​ട്ടു​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

കൊ​ടി​യേ​റ്റ​ത്തി​നു ക​ണ്‍​വീ​ന​ർ എ.​ജെ. ജോ​ണ്‍​സ​ണ്‍, ട്ര​ഷ​റ​ർ കെ.​വി. ജോ​യ്, കൈ​ക്കാ​ര​ൻ​മാ​രാ​യ അ​ൽ​ഫോ​ണ്‍​സ് മു​ട്ട​ത്ത്, ജോ​ഷി വ​ർ​ഗീ​സ്, കെ.​വി. ജോ​യ്, എം.​കെ. റെ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​ട​ക്കാ​ഞ്ചേ​രി
സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ്

വ​ട​ക്കാ​ഞ്ചേ​രി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ 473-ാം മ​ര​ണ​ത്തി​രു​നാ​ൾ ഭ​ക്തി സാ​ന്ദ്ര​മാ​യി. ഇ​ന്ന​ലെ​രാ​വി​ലെ 5 .45 നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു. തു​ട​ർ​ന്ന് രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, നേ​ർ​ച്ച ഭ​ക്ഷ​ണം ആ​ശീ​ർ​വ​ദി​ക്ക​ൽ​എ​ന്നി​വ​യും ന​ട​ന്നു.

തു​ട​ർ​ന്ന് 8.30ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നൊ ​വേ​ന, പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങ​ൽ എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​യി. അ​സി. വി​കാ​രി ഫാ. ​എ​ബി​ൻ പൈ​നാ​ട​ത്ത് സ​ഹ​കാ​ർ​മി​ക​നാ​യി.

കൈ​ക്കാ​ര​ൻ​മാ​ർ, തി​രു​നാ​ൾ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ഊ​ട്ടു​നേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
ദ​ർ​ശ​ന സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തി​രു​നാ​ളാ​ഘോഷം.

District News

ദേവാലയങ്ങളിൽ തിരുനാൾ

ചാ​ലി​ശേ​രി​യി​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി

ചാ​ലി​ശേ​രി: സെ​ന്‍റ്് പീ​റ്റേ​ഴ​സ് ആ​ൻഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ 160 മ​ത് ശി​ലാ​സ്ഥാ​പ​ന പെ​രു​ന്നാ​ളി​ന് ഇന്നലെ കൊ​ടി​യേ​റി.

ഇന്നലെ രാ​വി​ലെ ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു മൂ​ങ്ങാം​കു​ന്നേ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ കൊ​ടി ആ​ശീ​ർ​വ​ദി​ച്ചു. തു​ട​ർ​ന്ന് വി​കാ​രി കൊ​ടി​യേ​റ്റം ന​ട​ത്തി. 20, 21 ദി​വ​സ​ങ്ങ​ളി​ലാ​ണ് പെ​രു​ന്നാ​ൾ.

പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ​ത്തി​ന് വി​കാ​രി ഫാ. ​ബി​ജു മു​ങ്ങാം​കു​ന്നേ​ൽ, ട്ര​സ്റ്റി സി.​യു. ശ​ല​മോ​ൻ, സെ​ക്ര​ട്ട​റി ടൈ​റ്റ​സ് ഡേ​വീ​ഡ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മാ​നേ​ജിം​ഗ് ക​മ്മ​റ്റി നേ​തൃ​ത്വം ന​ൽ​കി.

വെ​ളു​ത്തൂ​ർ പ​ള്ളി​

വെ​ളു​ത്തൂ​ർ: വെ​ളു​ത്തൂ​ർ സെന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെയും വി​ശു​ദ്ധ സെ​ബാ​സ്ത്യ​നോ​സി​ന്‍റെയും തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഡി​ൽ ജോ ​അ​ച്ചാ​ണ്ടി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​സി​ജോ മു​രി​ങ്ങ​ത്തേ​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​സ​ന​ൽ മാ​ളി​യേ​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. ഉ​ച്ച​തി​രി​ഞ്ഞ് ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് ഫാ. ​ബി​സ്റ്റ​ൻ കൂള കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

ഇ​ന്ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മദി​നം ആ​ച​രി​ക്കും. രാ​വി​ലെ 6.15 ന് ​കു​ർ​ബാ​ന, ഒ​പ്പീ​സ്. വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ കൈ​താ​ര​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ന്‍റോ കൂ​ത്തൂ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ സ​ണ്ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ക്രി​സ്റ്റോ പാ​വറ​ട്ടി​ക്കാ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ദേവാലയങ്ങളിൽ തിരുനാൾ

പു​ത്ത​ൻ​ചി​റ പാ​ദു​വ​


മാ​ള: ഇ​റ്റ​ലി​യി​ലെ പാ​ദു​വ​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ക​ബ​റി​ട​ത്തി​ൽനി​ന്ന് കൊ​ണ്ടു​വ​ന്ന തി​രു​ശേ​ഷി​പ്പും തി​രു​സ്വ​രൂ​പ​വും പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന തീ​ർ​ത്ഥാ​ട​ന ദേ​വാ​ല​യ​മാ​യ പു​ത്ത​ൻ​ചി​റ​യി​ലെ പാ​ദു​വ​യി​ലെ തി​രു​നാ​ൾ നാളെമു​ത​ൽ ന​വം​ബ​ർ ഏ​ഴ് വ​രെ ന​ട​ക്കും. നൊ​വേ​ന ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4 .45ന് ​ജ​പ​മാ​ല, 5.15ന് ​ദി​വ്യ​ബ​ലി.


ന​വം​ബ​ർ ഏ​ഴി​ന് പ്ര​ദ​ക്ഷി​ണ ദി​നം ഉ​ച്ച​ക​ഴി​ഞ്ഞ് 3. 30ന് ​ജ​പ​മാ​ല, നാ​ലി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന സ​ന്ദേ​ശം. നൊ​വേ​ന ല​ദീ​ഞ്ഞ് തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പും വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം പാ​റ​ക്കു​ളം ക​പ്പേ​ള​യി​ലേ​ക്ക്. ന​വം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 8.45ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, 9.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് നേ​ർ​ച്ച സ​ദ്യ എ​ന്നി​വ ന​ട​ക്കും.


വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ഏ​ലി​യാ​സ് തെ​ക്കേ മു​ണ്ട​ക്ക​പ​റ​മ്പി​ൽ, ജോ​സ് പ​യ്യ​പ്പി​ള്ളി, ആ​ന്‍റണി പ​യ്യ​പ്പി​ള്ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


വെ​ള്ളാ​ഞ്ചി​റ പള്ളി


വെ​ള്ളാ​ഞ്ചി​റ: ഔ​വ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റേ​യും വി​ശു​ദ്ധ യു​ദാ​ത​ദേ​വൂ​സി​ന്‍റേ​യും സം​യു​ക്ത തി​രു​നാ​ളി​ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ത്സ​ൻ ഈ​ര​ത്ത​റ കൊ​ടി​യു​യ​ർ​ത്തി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, കൂ​ടു​തു​റ​ക്ക​ൽ, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ആറിന് ​ദി​വ്യ​ബ​ലി, 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് ഊ​ട്ടു നേ​ർ​ച്ച. നാ​ളെ രാ​വി​ലെ ആറിന് ​ദി​വ്യ​ബ​ലി, പത്തിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.


വി​കാ​രി ഫാ. ​ആന്‍റോ പാ​ണാ​ട​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ റാ​ഫേ​ൽ വേ​രം​പി​ലാ​വി​ൽ, ആ​ന്‍റ​ണി ക​ണ്ണൂ​ക്കാ​ട​ൻ, വി​ത്സ​ൻ പു​ന്നേ​ലി​പ്പ​റ​മ്പി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​എ. ആ​ന്‍റണി എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.


തു​മ്പാ​ക്കോ​ട് പ​ള്ളി


തൂ​മ്പാ​ക്കോ​ട്: തൂ​മ്പാ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജി​ജോ മേ​നോ​ത്ത് കൊ​ടി ഉ​യ​ർ​ത്തി. ഇ​ന്ന് രാ​വി​ലെ 6.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​രോ​ഹ​ണം, പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, പാ​ട്ടു​കു​ർ​ബാ​ന ന​ട​ക്കും. തി​രു​നാ​ൾ​ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ഫാ. ​ജെ​യ്സ​ൺ മു​ണ്ട​ൻ​മാ​ണി സി​എം​ഐ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, മാ​താ​വി​ന് വ​ള​യി​ടീ​ക്ക​ൽ, പൂ​മാ​ല ചാ​ർ​ത്ത​ൽ ഉ​ണ്ടാ​യി​രി​ക്കും.

Latest News

Corehub Up